ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എട്ടു നോമ്പാചരണവും കൺവൻഷനും ഇന്ന് ( ബുധൻ 31/08/2016 ) തുടക്കം.
കൺവൻഷൻ ശുശ്രൂഷകൾക്ക് ഫാ. ജിൻസ് എൻ.ബി (സുൽത്താൻ ബത്തേരി) നേതൃത്വം നൽകും.
ഇന്ന് ( ബുധൻ 31/08/2016 ) വൈകിട്ട് 7-ന് സന്ധ്യാ നമസ്‍കാരം, തുടർന്ന് ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ.
സെപ്‌റ്റംബർ 1 വ്യാഴം വൈകിട്ട് 7-നു സന്ധ്യാ നമസ്‍കാരം, തുടർന്ന് മാർത്തോമ്മാ ശ്ലീഹായോടുള്ള മധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ.
സെപ്‌റ്റംബർ 2 വെള്ളി രാവിലെ 7-നു പ്രഭാത നമസ്‍കാരം, തുടർന്ന് വിശുദ്ധ കുർബ്ബാന. വൈകിട്ട് 6:30 ന് സന്ധ്യാ നമസ്‍കാരം, തുടർന്ന് വിശുദ്ധ കുർബ്ബാന.
സെപ്‌റ്റംബർ 3 ശനി വൈകിട്ട് 7-നു സന്ധ്യാ നമസ്‍കാരം, വചന ശുശ്രൂഷ.
സെപ്‌റ്റംബർ 4 ഞായർ വൈകിട്ട് 7 ന് സന്ധ്യാ നമസ്‍കാരം, തുടർന്ന് വിശുദ്ധ കുർബ്ബാന.
സെപ്‌റ്റംബർ 5 തിങ്കൾ വൈകിട്ട് 7-ന്സന്ധ്യാ നമസ്‍കാരം, തുടർന്ന് വചന ശുശ്രൂഷ.
സെപ്‌റ്റംബർ 6 ചൊവ്വാ വൈകിട്ട് 7-ന്സന്ധ്യാ നമസ്‍കാരം, തുടർന്ന് വചന ശുശ്രൂഷ.
സെപ്‌റ്റംബർ 7 ബുധൻ സന്ധ്യാ നമസ്‍കാരം,വിശുദ്ധ കുർബ്ബാന, തുടർന്ന് ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, നേർച്ച വിളമ്പ് .
ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ ഇടവക ട്രസ്റ്റീ ജോൺസൺ ഡി.വൈ., സെക്രട്ടറി ബാബുജി ജോർജ് എന്നിവർ അറിയിച്ചു,
കൂടുതൽ വിവരങ്ങൾക്ക് 04 – 337 11 22 എന്ന നമ്പരിൽ ബന്ധപ്പെടുക.