ബെന്യാമിന് കണ്ണശ്ശ പുരസ്‌കാരം

Benyamin

നിരണം കണ്ണശ്ശ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കണ്ണശ്ശ പുരസ്‌കാരത്തിന് നോവലിസ്റ്റ്ബെന്യാമിന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കണ്ണശ്ശ ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 30ന് കടപ്ര കണ്ണശ്ശ സ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ആഗസ്റ്റ് 27 മുതല്‍ ആംഭിക്കുന്ന കണ്ണശ്ശ ദിനാചരണപരിപാടികളോടനുബന്ധിച്ച് വിവിധവിഷയത്തില്‍ സെമിനാര്‍, കവിതാലാപനം, പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിന്‍. ആടുജീവിതം എന്ന നോവലിലൂടെയാണ് അദ്ദേഹത്തെ മലയാളവായനലോകം അറിഞ്ഞുതുടങ്ങിയത്. യഥാര്‍ത്ഥ നാമം ബെന്നി ഡാനിയേല്‍ എന്നാണ്. ആടുജീവിതം  എന്ന നോവലിനു് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം അറ്റ്‌ലസ്‌കൈരളി കഥാപുരസ്‌കാരം, കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

ആടുജീവിതം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അബീശഗിന്‍, യുത്തനേസിയ, പെണ്‍മാറാട്ടം, ഇ.എം.എസും പെണ്‍കുട്ടിയും, മനുഷ്യന്‍ എന്ന സഹജീവി, കഥകള്‍ ബെന്യാമിന്‍, , മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയവയാണ് ആദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍.