ബിഷപ്പ് അൻബാ യൂസഫ് പരുമല സെമിനാരി സന്ദർശിച്ചു

coptic_bishop_parumala coptic_bishop_parumala_1 coptic_bishop_parumala_2

കോപ്റ്റിക് ഓർത്തഡോൿസ് സഭയുടെ സതേൺ യൂണൈറ്റഡ് സ്റ്റേറ്റ്സ് ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായ അഭി. അൻബാ യൂസഫും കോപ്റ്റിക് ഓർത്തഡോൿസ് സംഘവും പരുമല സെമിനാരി സന്ദർശിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടവും പള്ളിയും സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയ അഭി. അൻബാ യൂസഫിനെ പരുമല സെമിനാരി മാനേജർ റവ.ഫാ. എം.സി. കുര്യാക്കോസ് സ്വികരിച്ചു.

അഭി. അൻബാ യൂസഫിനോപ്പം 30 അംഗ കോപ്റ്റിക് ഓർത്തഡോൿസ് സംഘമാണ് മലങ്കര സന്ദർശിക്കുന്നത്. ആരാധനാരീതികളും, വിശ്വാസവും, ഭരണക്രമീകരണവും പഠിക്കുന്നതിനായി വിവിധ ഓർത്തഡോൿസ് സഭകൾ സന്ദർശിക്കുന്ന സംഘം ഈ പ്രാവിശ്യം മലങ്കര ഓർത്തഡോൿസ് സഭ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ദേവലോകം അരമനയിൽ എത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ സന്ദർശിച്ച കോപ്റ്റിക് സംഘം വെള്ളിയാഴ്ച്ച സന്ദർശനം പൂർത്തിയാക്കി മടങ്ങിപോവും.