സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍ 

15-Day-Lent-SMIOC-Corrected-final
 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാനപ്പെട്ട നോമ്പ്കളില്‍ ഒന്നായ പതിനഞ്ച് നോമ്പ് (ശൂനോയോ നോമ്പ്) ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ഈ ദിവസങ്ങളില്‍ നടക്കുന്ന ധ്യാന പ്രസംഗം നയിക്കുന്നത് റവ. ഫാദര്‍ ജോമോന്‍ തോമസ് ആയിരിക്കും. 31 ന്‌ വൈകിട്ട് വി. കുര്‍ബ്ബാനയ്ക്ക് ശേഷം പെരുന്നാളിന്‌ കൊടിയേറും. ആഗസ്റ്റ് 1, 2, 4, 8, 9, 11, തീയതികളില്‍ വൈകിട്ട് 6 മണി മുതല്‍ സന്ധ്യനമസ്ക്കാരവും തുടര്‍ന്ന്‍ മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. 3, 6, 7, 10, 13 തീയതികളില്‍ വൈകിട്ട് 6:15 ന്‌ വി. കുര്‍ബ്ബാനയും, 5,12 തീയതികളില്‍ രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും 8 മണിക്ക് വി. കുര്‍ബ്ബാനയും ഉണ്ട്. ആറാം തീയതി രാവിലെ 9:30 മുതല്‍ സെന്റ് മേരീസ് മര്‍ത്തമറിയം സമാജത്തിന്റെ നേത്യത്വത്തില്‍ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. 14 ന്‌ വൈകിട്ട് 6:15 മുതല്‍ വി. കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, കൊടിയിറക്ക്, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും എന്നും വിശുദ്ധ നോമ്പ് അനുഷ്ടിച്ച് ഈ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.