സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു

IMG-20160629-WA0094 IMG-20160704-WA0110 IMG-20160704-WA0093

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുതുതായി പണിയുന്ന സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ (കനിവ് – 2016) ഭാഗമായി വടക്കൻ ഭദ്രാസനങ്ങളിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിർമ്മിച്ചു നൽകുവാൻ ആഗ്രഹിക്കുന്ന 3 ദേവാലയങ്ങളിൽ ആദ്യത്തെ ദേവാലയമാണ് സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളി. 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ജൂൺ 25 – അരമന ചാപ്പലിൽ നടന്ന ഇടവക മെത്രാപോലിത്ത ഏബ്രഹാം മാർ എപ്പിഫനിയോസ് അടിസ്ഥാന  ശില ആശീർവദിച്ചു വികാരി ഫാ. യൽദോ ജേക്കബ് മനയത്തിനും, ഇടവകാംഗങ്ങൾക്കും നൽകി.
ജൂലൈ 3 ഞായർ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക മെത്രാപ്പോലീത്തക്ക് വേണ്ടി ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് മനയത്ത് ശിലാസ്ഥാപനം നിർവ്വഹിച്ചു. ശുശ്രൂഷകൾക്ക് ഇടവകയുടെ മുൻ വികാരി ഫാ. ജേക്കബ് മണ്ണിത്തോട്ടം ഫാ. ടോം ജോസ് , ഇടവക വികാരി ഫാ. യൽദോ ജേക്കബ് മനയത്ത് എന്നിവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ചാരിറ്റി കമ്മിറ്റി കോഓർഡിനേറ്റർ അലക്സാണ്ടർ ജോസ് അലക്സ്, ഫാ. ടോം ജോസ്  എന്നിവർ ആശംസകൾ നേർന്നു. ജെയിംസ് അലക്സ്, പുതിയ ദേവാലയത്തിനു രൂപ രേഖ തയ്യാറാക്കിയ സ്ലീബാ ജേക്കബ് മനയത്ത്, ദേവാലയ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത ഗീവർഗീസ് കണ്ണോത്തു മോളയിൽ, ഇടവക ട്രസ്റ്റീ ജിജോയ് കെ. പൗലോസ്, സെക്രട്ടറി ജിഷ ജിഷോ, ജനറൽ കൺവീനർ സി.സി. കുര്യൻ തുടങ്ങി നിരവധി ആളുകൾ സംബന്ധിച്ചു…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ദേവാലയ നിർമ്മാണത്തിന്റെ ആദ്യ ഗഡുവായ 3 ലക്ഷം രൂപാ പരിശുദ്ധ കാതോലിക്കാ ബാവയെ ഏൽപ്പിച്ചു. ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ, ഫാ. ജിസ് ജോൺസൺ, ഇടവക ട്രസ്റ്റീ ഡി.വൈ. ജോൺസൺ, സെക്രട്ടറി ബാബുജി ജോർജ്, ജോയിന്റ് ട്രസ്റ്റീ ഷാജി പുഞ്ചക്കോണം, ചാരിറ്റി കമ്മിറ്റി കൺവീനർ പോൾ ജോർജ് പൂവത്തേരിൽ എന്നിവർ  സംബന്ധിച്ചു.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ (കനിവ് – 2016) ഭാഗമായി 50 ഹൃദ്രോഗികൾ (ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെ), 50 രോഗി കൾക്ക് ഡയാലിസിസ്, 50 ക്യാൻസർ രോഗികൾക്കു പ്രതിമാസ സഹായം തുടങ്ങിയ പദ്ധതികൾ നടത്തുന്നുണ്ടന്നു ഭാരവാഹികൾ അറിയിച്ചു.
അപേക്ഷകൾ അയക്കേണ്ട വിലാസം :
 
The Vicar
St. Thomas Orthodox Cathedral
PO Box 2563
DUBAI – UAE
Tel: +9714 337 11 22