സഭാ ജോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍റെ ദ്വിശതാബ്ദിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളുടെ ആലോചനായോഗം പഴയസെമിനാരിയില്‍ നടന്നു . പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു . തുടര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു . എപ്പിസ്കോപ്പല്‍ കണ്‍വീനര്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, .ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ ദിമത്രിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപോലീത്തമാരും,അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നീ സ്ഥാനികളും , മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കുന്നംകുളം ഭദ്രാസനത്തെ പ്രതിനിധീകരിച്ചു ഭദ്രാസന സെക്രട്ടറി ഫാ.ഗീവര്ഗിസ് തോലത്ത് ,വൈദിക സംഘം സെക്രട്ടറി ഫാ.പത്രോസ് പുലിക്കോട്ടില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.