വേനല്‍ ശിബിരം 2016

FB_IMG_1467283884067

ദുബായ്: കേരള സംസ്ക്കാരത്തിന്റെ  തനിമയും, പാരമ്പര്യവും പുതു തലമുറയ്ക്കു പകർന്നു നൽകുന്നതിനായി ദുബായ് സെൻറ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം കഴിഞ്ഞ 12 വർഷങ്ങളായി പ്രവാസികളായ കുട്ടികൾക്കുവേണ്ടി നടത്തിവരുന്ന ‘വേനൽ ശിബിരം’ എന്ന പരിപാടി ജൂലൈ മാസം 1, 8 തീയതികളിൽ ദുബായ്  സെൻറ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയ അങ്കണത്തിൽ വച്ചു് നടത്തപ്പെടുന്നതാണ്. “ഒന്നായാൽ നന്നായി,നന്നായാൽ ഒന്നായി” എന്ന മുഖ്യ ചിന്താ വിഷയത്തെ ആസ്പദമാക്കി മഴവില്ല്, കറ്റ, കതിർ, വല, ഗ്രന്ഥം എന്നീ പേരുകളിൽ വിവിധ പഠന മൂലകൾ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ നാടൻ പാട്ടുകൾ, നാടൻ കളികൾ എന്നിവയും നാടൻ പഴമ വിളിച്ചറിയിക്കുന്ന കുടിൽ, നാടൻ ഗൃഹോപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ടെന്നു ഇടവക വികാരി റവ. ഫാ. ഷാജി മാത്യൂസ്, സഹ വികാരി റവ. ഫാ. ലാനി ചാക്കോ, വൈസ് പ്രസിഡന്റ് ശ്രീ. ജോണ്‍കുട്ടി ഇടിക്കുള, യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. ജിനു ജോർജ്, ജന. കൺവീനർ ശ്രീ. കുര്യൻ വര്‍ഗീസ് എന്നിവർ അറിയിച്ചു