സെ: സ്റ്റീഫൻസ്  ഓ.വി.ബി.എസ് ന്   തുടക്കമായി 

ovbs16 ovbs16 1

              കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  ക്ലാസ്സുകൾക്ക്‌  തുടക്കമായി.അബ്ബാസിയ    സെ . ജോണ്സ്     ഹാളിൽ നടന്ന  ഉദ്ഘാടന  സമ്മേളനം   സെൻറ് ഗ്രീഗോറിയോസ് മഹാഇടവക വികാരി റെവ.ഫാ. രാജു തോമസ്    ഭദ്രദീപം കൊളുത്തി   ഉദ്ഘാടനം  നിർവഹിച്ചു .
      ഇടവക വികാരി ഫാ. സഞ്ജു ജോൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു .  ഉത്തമരായ ഭാവി തലമുറയെ വാർത്തെടുക്കുവാൻ  ഓ .വി .ബി . എസ് ക്ലാസ്സുകളിൽ  കൂടെയുള്ള മൂല്യാധിഷ്ടിത വിദ്യാഭ്യാസം മുഖാന്തിരം  ആകുമെന്ന്  അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപിച്ചു . മലങ്കര സഭയിലെ ആരാധനാ സംഗീത വിഭാഗമായ   ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്‌ കൽകട്ട ഭദ്രാസന ഉപാധ്യക്ഷൻ റെവ .ഫാ . വർഗീസ്‌ പി .ജോഷ്വ  “ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം”(യോഹന്നാൻ 4:24) എന്ന  ചിന്താവിഷയം ആസ്പദമാക്കി   മുഖ്യ പ്രഭാഷണം നടത്തി. ഇടവക ട്രസ്റ്റി വി .വൈ .തോമസ് , സെക്രട്ടറി  ശ്രീ. ജിനു തോമസ് , ഓ.വി.ബി.എസ് സൂപ്രണ്ട്  ശ്രീ . ലവിൻ തോമസ് എന്നിവർ  സംസാരിച്ചു ,
    ജൂലൈ 1 വരെ   വൈകിട്ട്  4.30 മുതൽ 7.30 വരെയാണ് ക്ലാസുകൾ  നടക്കുക.വിജ്ഞാനത്തിനും  വിനോദത്തിനും മുൻഗണന  നൽകിയുള്ള   കഥകൾ,പാട്ടുകൾ ,ക്ലാസുകൾ , ആക്ഷൻ സോങ്ങ് , മറ്റ് വിനോദ പരിപാടികൾ  എന്നിവ ഉൾപെടുതിയാണ് ഓ .വി .ബി . എസ്  ക്രമീകരിച്ചിരിക്കുന്നത്.