പ. പിതാവിനെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ദേവലോകം അരമനയിൽ സന്ദർശിച്ചു

HH_Paulose_II_sunilkumar HH_Paulose_sunilkumar

പരിശുദ്ധ ബസേലിയോസ് മാര്ത്തോമ പൗലോസ്‌ ദ്വുതിയൻ ബാവായെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എം. സുനിൽ കുമാർ കോട്ടയം ദേവലോകം അരമനയിൽ സന്ദർശിച്ചു ചർച്ച നടത്തി.

ജനപങ്കാളിത്ത കൃഷി വ്യാപിപ്പിക്കണം : മന്ത്രി വി.എസ്. സുനില്‍ കുമാര്‍

കോട്ടയം: കേരളത്തില്‍ തരിശായിക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ ഹെക്ടര്‍ കൃഷി സ്ഥലത്ത് വീണ്ടും കൃഷി ഇറക്കുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. മുക്കാല്‍ നൂറ്റാണ്ടോളം വരെ ഒാര്‍ത്തഡോക്സ് സഭാവക ആയിരുന്ന കുമരകം മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ച് പ്രാരംഭ ചര്‍ച്ചയ്ക്കായി കോട്ടയത്ത് എത്തിയ മന്ത്രി ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചപ്പോഴാണ് ഈ അഭിപ്രായം പറഞ്ഞത്. കഠിനാദ്ധ്വാനത്തിന്‍റെ കാര്യത്തില്‍ മറുനാടന്‍ മലയാളികളെ കേരളത്തിലെ യുവാക്കള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സൗഹൃദ വികസനത്തിനും കൃഷിയുടെ വ്യാപനത്തിനുമായി നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ പിന്തുണ പ്രഖ്യാപിച്ചു. ലാഭേച്ഛയോടെ ചെയ്യേണ്ടതല്ല കൃഷിയെന്നും വിദ്യാഭ്യാസം, ആതുരസേവനം എന്നിവയോടൊപ്പം സാമൂഹ്യ ധര്‍മ്മ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി അനുഷ്ഠിക്കേണ്ടതാണ് അതെന്നും കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. സി.പി.എെ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരനോടൊപ്പമായിരുന്നു മന്ത്രി ദേവലോകത്ത് എത്തിയത്. ഫാ. തോമസ് പി. സഖറിയ, പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.