കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇടവകയിൽ  ഓ.വി.ബി.എസ്  ജൂണ്‍ 22 മുതൽ

fr.vpj
         കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  ജൂണ്‍ 22  മുതൽ ജൂലൈ 1  വരെ നടത്തപെടുന്നു .     മലങ്കര ഓർത്തഡോൿസ്‌ സഭയുടെ  കുട്ടികൾക്കായുള്ള അവധിക്കാല വേദ    പരിശീലന പദ്ധതി  ആണ് ഓ .വി .ബി . എസ്   എന്ന  ഓർത്തഡോൿസ്‌ വെക്കേഷൻ ബൈബിൾ സ്കൂൾ .    .വൈകിട്ട്  4.30 മുതൽ 7.30 വരെയാണ് ക്ലാസുകൾ   .”ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം”(യോഹന്നാൻ 4:24) ആണ് ഈ വർഷത്തെ  ചിന്താവിഷയം
                 മലങ്കര സഭയിലെ ആരാധനാ സംഗീത വിഭാഗമായ   ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്‌ കൽകട്ട ഭദ്രാസന ഉപാധ്യക്ഷൻ റെവ .ഫാ . വർഗീസ്‌ പി .ജോഷ്വ   ആണ്  ഈ വർഷത്തെ  ക്ലാസ്സുകൾക്ക്‌  നേത്രുത്വം  നൽകുക .മാവേലിക്കര സ്വദേശിയായ ഇദ്ദേഹം നിലവിൽ ബിലാസ്പൂർ സെൻറ് ഗ്രീഗോറിയോസ് ഇടവകാ വികാരിയായി പ്രവർത്തിക്കുന്നു .
         അബ്ബാസിയ  യു .എ .ഇ . എക്സ്ചേഞ്ചിനു സമീപം ഉള്ള   സെൻറ്  . ജോൺസ്    ഹാൾ  ആണ് വേദി .      .ഇടവക  വികാരി ഫാ. സഞ്ജു ജോണിന്റെ നേതൃത്വത്തിൽ  ശ്രീ.ലവിൻ തോമസ്‌ സൂപ്രണ്ട് ആയും  ശ്രീമതി. ഷൈനി അജോയ് കൺവീനർ ആയും   ചുമതല നിർവഹിക്കും . ഓ .വി .ബി . എസ് -നു  ഒരുക്കങ്ങൾ പൂർത്തിയായതായി  സംഘാടകർ അറിയിച്ചു
വിശദ വിവരങ്ങൾക്ക്  ബന്ധപെടുക 50923239,99182907