ഡബ്ലിൻ ഓർത്തഡോക്സ് പള്ളി പത്താം വർഷ ജൂബിലി നിറവിൽ 

Jubilee p.1
അയർലണ്ട് ഡബ്ലിൻ സെൻറ് തോമസ്‌ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ പത്താം വർഷ ജൂബിലി ആഘോഷങ്ങൾ മെയ്‌ 27 മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ്, അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. മെയ്‌ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കൊയ്നോണിയ – 2016 (കുടുംബ സംഗമം) നടത്തപ്പെടും. നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവിൻ (ലേവ്യ പുസ്തകം 19:2) എന്നതാണ് മുഖ്യ ചിന്താവിഷയം. ക്ലാസുകൾ, വിവിധ സമ്മേളനങ്ങൾ, ചർച്ചകൾ, നമസ്കാരങ്ങൾ, വിശുദ്ധ കുർബ്ബാന, ബൈബിൾ നാടകം എന്നിവ കൊയ്നോണിയയുടെ ഭാഗമായി നടത്തപ്പെടും. അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി ക്ലാസ്സിനും ആരാധനക്കും നേതൃത്വം നൽകും.
ജൂബിലി ആരാധനയും സമ്മേളനവും ജൂൺ 4 ശനിയാഴ്ച നടത്തപ്പെടും. രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന ആരംഭിക്കും. തുടർന്ന് നടക്കുന്ന ജൂബിലി സമ്മേളനം അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി യോഗത്തിൽ അധ്യക്ഷത വഹിക്കും. ഫാ. റ്റി. ജോർജ്, ഫാ. നൈനാൻ പി. കുര്യാക്കോസ്, റവ. ഫിലിപ്പ് വർഗീസ്‌, ഫാ. ആന്റണി ചീരംവേലിൽ, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. എൽദോ വർഗീസ്‌ എന്നിവർ ആശംസകൾ അർപ്പിക്കും. ജൂബിലി ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ജൂബിലി ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. അനിഷ് കെ. സാം, കൈക്കാരൻ അലക്സ്‌ പി. ഏബ്രഹാം, സെക്രട്ടറി ബിനു വർഗീസ്‌, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.