നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചു

gabriel_mar_gregoriospinarayi_vijayan

gabriel_pinarayi

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചു.

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനം.

സിപിഐഎം വിളിച്ചു ചേര്‍ത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. അല്‍പസമയത്തിനകം ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് ശേഷം തീരുമാനം വാര്‍ത്താകുറിപ്പായി അറിയിക്കുമെന്നാണ് വിവരം.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കടുത്ത യോഗത്തിലാണ് പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ തീരുമാനമായത്.പാര്‍ട്ടി തീരുമാനം വിഎസ് അംഗീകരിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക യോഗമാണ് ചേര്‍ന്നത്. സിപിഐഎമ്മിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായക യോഗമാണ് നടന്നത്.