വോട്ട് പാഴാക്കരുത്: പരിശുദ്ധ പിതാവ്

HH_Paulose_II_catholicos1

വോട്ട് ചെയ്യുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഒാരോ പൗരന്‍റെയും അവകാശവും കടമയുമാണെന്നും കടമ നിറവേറ്റാത്തവര്‍ക്ക് അവകാശം അനുഭവിക്കാനുള്ള അര്‍ഹതയില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഒരു വോട്ടും പാഴാക്കി കളയാതെ ആദര്‍ശ ധീരരും, നീതി ബോധമുള്ളവരും നിസ്വാര്‍ത്ഥരും കഴിവുള്ളവരുമായ മനുഷ്യസ്നേഹികളെ തെരഞ്ഞെടുക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.