ജർമനിയിൽ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ഈസ്റ്റർ ആഘോഷിച്ചു.

Easter2016 9 Easter 2016 2 Easter2016 5
ബോൺ∙ ജർമനിയിലെ ഇൻഡ്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അൻപതു ദിവസത്തെ നേമ്പിനു വിരാമമിട്ടുകൊണ്ട്, പ്രത്യാശയുടെയും സമാധാനത്തിന്റെയും ദൂതുമായി ബോണിലെ പീത്രൂസ്ആശുപത്രി കപ്പേളയിൽ ഉയിർപ്പു തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. റവ. ഫാ. കെ.ടി. വർഗീസ് (Mount Horeb Ashram, Sasthamkotta) ആരാധനകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. അൾത്താര ശുശ്രൂഷകൾക്ക് മാത്യു കാക്കനാട്ടുപറമ്പിൽ, ഡാനി എൽ പി സ്കറിയ, ലിജുജോർജ് എന്നിവർ നേതൃത്വം നൽകി.

ശത്രുക്കളെ തോൽപിച്ച് മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റ രക്ഷകനെ, അങ്ങയുടെ കാരുണ്യത്താൽ തീർത്തും, സമാധനവും, വിജയവും ഞങ്ങൾക്ക് നൽകേണമേ’ എന്ന് വിശ്വാസികൾ പ്രാർത്ഥനാ വചനങ്ങൾ ഉരുവിട്ടു. ഗുരു ഉയർത്തെഴുന്നേറ്റതിനാൽ ധൈര്യപ്പെടുക, സർവ്വ ലോകത്തോടും ഈ സന്തോഷ വാർത്ത അറിയിക്കുക. ഇരുട്ടിനെ പ്രകാശം തോൽപ്പിച്ചത് കാണുക റവ.ഫാ.കെ.ടി. വർഗീസ നൽകിയ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

27 ന് (ഞായർ) ഉയിർപ്പ് പെരുന്നാൾ ദിവസം രാവിലെ ഒൻപതിന് പ്രഭാത നമസ്കാരവും തുടർന്ന് ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷകൾ, വിശുദ്ധ കുർബാന, ധൂപപ്രാർത്ഥന എന്നിവ നടന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കേരള തനിമയിൽ ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നും, സമ്മേളനവും ഉണ്ടായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ ആരാധനകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പീഡാനുഭവ ശുശ്രൂഷകളിലും ഉയിർപ്പു പെരുനാൾ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും നേതൃത്വം നൽകിയ പാരീഷ് കൗൺസിൽ അംഗങ്ങൾക്കും ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ച ഗായകസംഘത്തിനും അൾത്താര ശുശ്രൂഷകർക്കും ഇടവക സെക്രട്ടറി ജോൺ കൊച്ചുകണ്ടത്തിൽ പ്രത്യേകം നന്ദി പറഞ്ഞു.

ഹാശാആഴ്ച ശുശ്രൂഷകളുടെ വിജയകരമായ നടത്തിപ്പിന് തോമസ് പഴമണ്ണിൽ, രാജൻ കണ്ണംമണലിൽ, ജിത്തു കുര്യൻ, ശോശാമ്മ മത്തായി, കാണ്ടമ്മ ഐസക് തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു.
ജോൺ കൊച്ചുകണ്ടത്തിൽ