പീഡാനുഭവത്തിന്റെയും ഉപവാസ പ്രാർത്ഥനകൾക്കും കുരിശുമരണത്തിനും ശേഷം മൂന്നാം നാൾ ക്രൈസ്തവർ ലോകമെങ്ങും ഈസ്റ്റെർ ആഘോഷിക്കുന്നു . അന്ധകാരത്തിന്റെയും ദുഷ്ടത്മ ശക്തികളുടെയും തലവനായ സാത്താനെ തോല്പിച്ച് യേശു ക്രിസ്തു കല്ലറയിൽ നിന്ന് ഉയിർതെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ആണ് ഈസ്റ്റെർ കൊണ്ടാടുന്നത് .
കുവൈറ്റിലെ വിശ്വാസികൾ ദേവാലയങ്ങളിലും താത്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും ആരാധനയിൽ പങ്കുചേർന്നു . നാട്ടിൽ നടക്കുന്ന പതിരാകുർബാനയിൽ നിന്ന് വിഭിന്നമായി മിക്ക ദേവാലയങ്ങളിലും വൈകുന്നേരത്തോടെ ശുശ്രൂഷകൾ ആരംഭിച്ചു .
കുവൈറ്റ് സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിലെ ഈസ്റെർ ശുശ്രൂഷകൾ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റൊരിയതിൽ നടന്നു . ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റെവ .ഫാ .ഫിലിപ് തരകൻ തേവലക്കര മുഖ്യ കാർമികത്വം വഹിച്ചു .ഇടവക വികാരി ഫാ. സഞ്ജു ജോൺ സഹകാർമികത്വം വഹിച്ചു .വലിയ നോമ്പിന്റെ പൂരത്തീകരണമായി നടന്ന ശുശ്രൂഷയിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം സംബന്ധികുകയും എല്ലാവരും ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു.
സത്യമായും യേശു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അവൻ സാത്താനെയും അവന്റെ സകല സൈന്യത്തെയും പിന്നിലേക്ക് അടിചോടിച്ചിരിക്കുന്നു” എന്ന് പ്രധാന കാർമികൻ പ്രഖ്യാപിക്കുകയും വിശ്വാസികൾ ഏറ്റു പറയുകയും ചെയ്തു .
ക്രൈസ്തവരുടെ ഏറ്റവും വലിയ പെരുന്നാൾ ആണ് ഈസ്റ്റെർ എന്ന ഉയിർപ്പ് പെരുന്നാൾ,ആദാമിന്റെ പാപം മൂലം കളങ്കപെട്ട മനുഷ്യകുലത്തിനെ, ദുഃഖ വെള്ളിയാഴ്ച ദിവസം സ്വയം ബലിയായി തീർന്ന് സാത്താനെയും ജയിച്ച ഉയിർതെഴുന്നെറ്റ് ലോക രക്ഷകനായ് തീർന്നെന്നും ക്രൈസ്തവർ വിശ്വസിക്കുന്നു .
50 ദിവസത്തെ വ്രത ശുദ്ധിയോടയൂം പ്രാര്നത്ഥകളോടെയും ആണ് വിശ്വാസികൾ നോമ്പിനെ വരവേറ്റത് .ലോക മോഹതെയും തിന്മകളെയും ഉപേക്ഷിച്ചു സഹോദരനോടും ലോകത്തോടും ക്ഷമ ചോദിച്ചും പ്രാര്നത്ഥയിലും അതിഷ്ടിതമായി നോമ്പ് അനുഷ്ടിച്ച ശേഷമാണ് ഈസ്റെർ ആഘോഷിക്കുന്നത് .
കുവൈറ്റ് സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിലും വളരെ ഒരുക്കതോടെയാണ് വിശ്വാസികൾ നോമ്പിനെ വരവേറ്റത് . സഹോദരനോടും ലോകത്തോടും ക്ഷമ ചോദിച്ചുള്ള “ശുബുകൊനോ ” ശുശ്രൂഷ നടത്തിയാണ് നോമ്പിന്റെ ആദ്യ ദിവസം ആരംഭിച്ചത് ,എല്ലാ ദിവസവും സന്ധ്യ നമസ്കാരവും സഭ കല്പിച്ച ദിനങ്ങളിൽ വി :കുർബാനയും വിശ്വാസികളുടെ സാനിധ്യതൽ ശ്രെദ്ധെയമായി .പീഡാനുഭവ വാരാചാരണത്തിന് മുൻപ് പ്രമുഖ കൺവൻഷൻ പ്രസംഗകൻ റെവ .ഫാ .ഫിലിപ് തരകൻ തേവലക്കര നയിച്ച കൺവൻഷനും വിശ്വാസികൾക്ക് നോമ്പിന്റെ പൂര്തീകരണത്തിന് ഊർജം പകർന്നു .
ഇന്നലെ വൈകിട്ട് 6 മണിയ്ക്കാണ് ഉയിർപ്പ് ശുശ്രൂഷകൾ ആരംഭിച്ചത്.യാമ പ്രാർത്ഥനകൾക്ക് ശേഷം പ്രധാന കാർമികൻ ് ഉയിർപ്പ് പ്രഖ്യാപനം നടത്തുകയും വിശ്വാസികൾ ഏറ്റു പറയുകയും ചെയ്തു,തുടർന്ന് പ്രദിക്ഷണം നടത്തുകയും ഉയിർപ്പ് ശുശ്രൂഷ പൂര്ത്തികരിക്കുകയും വി . കുർബാന നടത്തുകയും ചെയ്തു , വി . കുർബാനയ്ക്ക് ശേഷം വിശ്വാസികൾ കുരിശു മുത്തുകയും പരസ്പരം സമാധാനം ചോദിച്ച് ഈസ്റെർ ആശംസകൾ നടത്തി നേർച്ച സ്വീകരിക്കുകയും ചെയ്തു .
ഭയം നിറഞ്ഞ ലോകത്തിൽ മനുഷ്യ മനസ്സിലെ ആശങ്കകൾ അകറ്റുവാൻ പ്രകാശത്തിന്റെയും നന്മയുടെയും ഉയിർപ്പ് പെരുന്നാൾ മുഖാന്തരം ആകട്ടെ എന്ന് ഫാ .ഫിലിപ് തരകൻ തേവലക്കര ഈസ്റ്റെർ സന്ദേശം നൽകി .
കുവൈറ്റിന്റെ പലഭാഗങ്ങളിൽ നിന്ന് അനേകം വിശ്വാസികൾ പങ്കെടുത്തു