കുവൈറ്റ്‌ മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ നേതൃത്വം നൽകി

11 (1) 44 66 33 (1)

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി. ഇടവകവികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, ഫാ. അജി കെ. തോമസ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു

ത്രിത്വത്തിലെ രണ്ടാമനായ ക്രിസ്‌തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു. ദുഖവെള്ളിയുടെ പ്രാരംഭശുശ്രൂഷകൾ അബ്ബാസിയ സെന്റ്‌ ജോർജ്ജ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവടങ്ങളിൽ നടന്നു. 8 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷയിൽ പങ്കുചേർന്ന ഏവർക്കും ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ കഞ്ഞി വിതരണവും നടത്തി.