മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സഭയുടെ മലബാര്‍ ഭദ്രാസനാധിപനും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷനുമായ അഭിവന്ദ്യ ഡോ. സഖറിയ മാര്‍ തേയോഫിലോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ഫാദര്‍ ഉമ്മന്‍ മുരിങ്ങശ്ശേരില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഇടവക ഭരണസമതി അംഗങ്ങളുടെ നേത്യത്വത്തില്‍ അത്താഴ വിരുന്നും നടന്നു.