യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു .
പെസഹാ പെരുന്നാൾ വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയിൽ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു ഈ അത്താഴം.
മുപ്പതു വെള്ളികാശിനു വേണ്ടി തന്റെ ശിഷ്യനാല് ഒറ്റികൊടുക്കപെട്ടപോഴും, ലോകത്തിന്റെ പാപത്തെ കഴുകി കളയാന് തന്റെ രക്തം ഗോല്ഗോത മലയില് ഒഴുക്കും മുന്പേ, യേശു തന്റെ ശിഷ്യന്മാരുടെ കാലുകളെ കഴുകി, പെസഹ അപ്പം അവര്ക്കായി വീതിച്ചു നല്കി… എന്റെ ഓര്മയ്ക്കായി ഞാന് വരുന്നത് വരെ ഇപ്രകാരം ചെയ്യുവീൻ എന്ന് അവരോടും അരുളി ചെയ്തു.വിശുദ്ധ കുർബാനയുടെ സ്ഥാപനമായി പെസഹാ പെരുന്നാൾ സഭ ആചരിച്ചു പോരുന്നു.
കുവൈറ്റ് സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിലെ പെസഹാ പെരുന്നാൾ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റൊരിയതിൽ നടന്നു . ഇടവഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റെവ .ഫാ .ഫിലിപ് തരകൻ തേവലക്കര മുഖ്യ കാർമികത്വം വഹിച്ചു .ഇടവക വികാരി ഫാ. സഞ്ജു ജോൺ സഹകാർമികത്വം വഹിച്ചു .വലിയ നോമ്പിന്റെ അവസാന ദിനങ്ങളിൽ നടന്ന ശുശ്രൂഷയിൽ വിശ്വാസികൾ പ്രാർത്ഥനാ പൂർവ്വം സംബന്ധികുകയും എല്ലാവരും ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു.
പെസഹ പെരുന്നാൾ എന്നത് പുറപ്പാടിന്റെ പെരുന്നാൾ ആണെന്നും സാഹോദര്യത്തിന്റെ സന്ദേശം നമ്മുടെ ഉള്ളിലെ വലിപ്പചെറുപ്പത്തെ ഇല്ലാതാക്കണമെന്നും പ്രസംഗമദ്ധ്യേ ഫാ.ഫിലിപ് തരകൻ ആഹ്വാനം ചെയ്തു .കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയിൽ നടന്ന ശുശ്രൂഷയ്ക്ക് ഡോ :മാത്യൂസ് മാർ തീമോത്തിയോസ് മെത്ത്രാപൊലിത്തയും അഹ്മദി സെന്റ് തോമസ് പഴയ പള്ളിയിൽ ഫാ.ബിനോയ് ജോണും നേത്രുത്വം നൽകി .
സാധാരണ ആരാധന ദിനങ്ങളിൽ നിന്ന് വിഭിന്നമായി ദേവാലയത്തിലെ തിരശീലയ്ക്കും ത്രോണോസിനും പീഡാനുഭവ വാരത്തിൽ ചുവപ്പിൽ നിന്ന് കറുത്ത നിരത്തിലേക്ക് ഒരു പരിണാമം . വിശ്വാസികളുടെ മനസുകളിലും ഇത് ദുഖത്തിന്റെയും വിലാപത്തിന്റെയും നാളുകൾ,ശേഷം പ്രത്യാശയുടെ ഉയിർപ്പ് പെരുന്നാളും കബറിൽ നിന്നുള്ള പുനരുദ്ധനവും .
മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ദുഖവെള്ളിയുടെ ശുശ്രൂഷ
തുടർന്ന് മാർച്ച് 26 നു രാവിലെ 7.30 മുതൽ ദുഖ ശനിയാഴ്ചയുടെ ക്രമവും അന്നേ ദിവസം വൈകുന്നേരം 6.00 മണിയ്ക്ക് ഈസ്റ്റെർ ന്റെ ശുശ്രൂഷയും ഉയിര്പ്പ് പ്രഖ്യാപനവും . വിശ്വാസികളുടെ മനസ്സ് ഒരുങ്ങി കഴിഞ്ഞു പീഡാനുഭവത്തെ ജയിച്ചു വീണ്ടുമൊരു ഉയിർപ്പ് പെരുന്നാൾ .വലിയ നോമ്പിന്റെ പൂർത്തീകരണത്തിനായി വിശ്വാസ സമൂഹത്തിനൊപ്പം കുവൈറ്റ് സെ: സ്റ്റീഫൻസ് ഇടവകയും ഒരുങ്ങി .