സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ നടത്തി

 hosanna 3 hosanna (1)

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ഇന്നലെ വൈകിട്ട് 6 മണി മുതല്‍ സന്ധ്യനമസ്ക്കാരത്തോട് കൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം,കുരുത്തോല വാഴ്വ് എന്നീ ആരാധനകളോട് സമാപ്ച്ചു. ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന ശുശ്രൂഷ,മലങ്കര ഓര്ത്തഡോക്സ് സഭയുടെ മലബാര് ഭദ്രാസനാധിപന് അഭിവന്ദ്യ ഡോ. സെക്കറിയാ മാര് തെയോഫിലോസ്മെത്രാപ്പൊലീത്തായുടെ മുഖ്യ കാര്മികത്വത്തിലും ഇടവക വികാരി റവ. ഫാദര് വര്ഗ്ഗീസ് യോഹന്നാന്വട്ടപറമ്പില്, സഹവികാരി റവ. ഫാദര് എം. ബി. ജോര്ജ്ജ് എന്നിവരുടെ സഹ കാര്മികത്വത്തിലും ആണ്നടന്നത്.ഈ വര്‍ഷത്തെ ഓശാന പെരുന്നാളിന്‌  രണ്ടായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തന്ന്‌ ഇടവക ട്രസ്റ്റിജോര്‍ജ്ജ് മാത്യു, സെകട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.