Passion Week Service by Joshua Mar Nicodimos

nicodimos_joshua

Passion Week Service of Joshua Mar Nicodimos. News

പീഢാനുഭവവാര ശുശ്രൂഷകള്‍

റാന്നി : നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിലയ്ക്കല്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ പീഢാനുഭവവാര  ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. ഓശാന അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് വലിയപളളിയിലും പെസഹ വടശ്ശേരിക്കര വി.മര്‍ത്തമറിയം തീര്‍ത്ഥാടനപളളിയിലും കാല്‍കഴുകല്‍ ശുശ്രൂഷ തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലിലും ദുഃഖവെളളി, ഉയിര്‍പ്പ് ശുശ്രൂഷകള്‍ കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപളളിയിലും ദുഃഖശനി കനകപ്പലം സെന്‍റ് ജോര്‍ജ്ജ് വലിയപളളിയിലുമാണ് നിര്‍വ്വഹിക്കുന്നത്. നിലയ്ക്കല്‍ ഭദ്രാസനം രൂപീകരിക്കപ്പെട്ടതിനു ശേഷം ആദ്യമായിട്ടാണ് മെത്രാപ്പോലീത്ത ഭദ്രാസനത്തില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ നടത്തുന്നത്.