എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി കേരളത്തിൽ മലങ്കര ഓര്ത്തഡോക്സ് സഭയുടെ വകയായി ഒരു സ്ഥാപനം ആരംഭിക്കുവാൻ ബഹു. കെ. ഐ. ഫിലിപ്പ് റന്പാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു. റന്പാച്ചൻ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചിരിക്കുന്ന എയ്ഡ്സ് രോഗികളുടെ ചികിത്സാകേന്ദ്രം സന്ദര്ശിക്കുകയും അധികൃതരുമായി ഒരു സ്ഥാപനം ആരംഭിക്കുന്ന കാര്യം ചര്ച്ച ചെയ്യുകയുമുണ്ടായി. സ്ഥാപനം ആരംഭിക്കുവാൻ പറ്റിയ ഒരു സ്ഥലത്തിനായുള്ള ശ്രമം തുടരുന്നു.