കാതോലിക്കാദിന റാലിയും പൊതു സമ്മേളനവും

Catholicate Day Poster

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍  യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016 മാര്‍ച്ച് 18 (വെള്ളിയാഴ്ച) രാവിലെ 10:30 മണിക്ക് പള്ളിയങ്കണത്തില്‍ വച്ച് കാതോലിക്കാദിന റാലി നടത്തപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യുഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉദ്ഘാടനം നിര്‍വഹിക്കുന്നു. ഇടവക വികാരി റവ. ഫാ. ഷാജി മാത്യൂസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളത്തില്‍ ഇടവക സഹ റവ. ഫാ. ലെനി ചാക്കോ, സഭാ മാനേജിംഗ്, അസ്സോസിയേഷന്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നു. പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ബിബിന്‍ എബ്രഹാം, ശ്രീ. ജോണ്‍കുട്ടി ഇടിക്കുള, ശ്രീ. ജിനു ജോര്‍ജ്ജ്, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.