കുന്നംകുളം∙ ഓർത്തഡോക്സ് പള്ളികളിൽ കാതോലിക്കാ ദിനം ആചരിച്ചു. രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. തുടർന്ന് കാതോലിക്കാ പതാക ഉയർത്തിയതിന് ശേഷം വിശ്വാസികൾ പ്രതിജ്ഞയെടുത്തു. കുന്നംകുളം ഭദ്രാസനം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മേഖലയിലെ പള്ളികളിലേക്ക് വാഹനറാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ നിന്നാരംഭിച്ച വാഹനറാലിക്കു മേഖലയിലെ പള്ളികളിൽ സ്വീകരണം നൽകി. ചിറളയം സെന്റ് ലാസറസ് പളളിയിലെത്തി സമാപിച്ചു. സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത് ഉദ്ഘാടനം ചെയ്തു. വൈദിക സംഘം സെക്രട്ടറി ഫാ. പത്രോസ് ജി. പുലിക്കോട്ടിൽ, ഫാ.ജോർജ് ചീരൻ, ഫാ. സഖറിയ കൊള്ളന്നൂർ, യുവജനപ്രസ്ഥാനം സെക്രട്ടറി ടെൻസൺ ബേബി എന്നിവർ നേതൃത്വം നൽകി
പാറയിൽ സെന്റ് ജോർജ് പള്ളിയിൽ . കാതോലിക്കാ ദിനം ആചരിച്ചു. കുന്നംകുളം പട്ടണത്തിൽ കാതോലിക്കദിന റാലി നടത്തി. ഫാ ഡോ .സണ്ണി ചാക്കോ പതാക ഉയർത്തി . കുർബാന മധ്യേ സഭയ്ക്കും സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കും വേണ്ടി പ്രത്യേക പ്രാർഥന നടത്തി . സഭയോടും കാതോലിക്കാ ബാവായോടും കൂറും വിശ്വാസവും ഊട്ടിയുറപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇടവകാംഗങ്ങൾ പ്രതിജ്ഞയെടുത്തു തുടർന്ന് മധുരപലഹാര വിതരണവും ഉട്ടും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ കാരുണ്യയാത്ര ഉണ്ടായിരുന്നു.