കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ സ്ലീബാ മാര്‍ ഒസ്താത്തിയോസ് ബാവ, പൗലോസ് മാര്‍ സേവേറിയോസ് എന്നിവരുടെ ഓര്‍മ്മപ്പെരുന്നാള്‍ മാർച്ച് 20 ന് ഞായറാഴ്ച ആഘോഷിക്കും. മാര്‍ച്ച് 20ന് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പള്ളികളില്‍നിന്നുള്ള വിശ്വാസികള്‍ തീര്‍ത്ഥയാത്രയായി പെരുന്നാളിന് എത്തും. രാവിലെ 8.30 ന് വൈശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍നിന്നാണ് തീര്‍ത്ഥയാത്രകള്‍ പുറപ്പെടുന്നത്. രാവിലെ 9.30ന് പരിശുദ്ധ കാതോലിക്കബാവ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാന, ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പല്‍ എന്നിവ ഉണ്ടാകും.