വെട്ടിക്കൽ സെൻറ് തോമസ്‌ ദയറ മാനേജർ ഫാ. എം. ജേക്കബിന് യാത്രയയപ്പ് നല്കി

fr_m_m_jacob

കഴിഞ്ഞ 7 വർഷതിലെറെ കാലം വെട്ടിക്കൽ സെൻറ് തോമസ്‌ ദയറയുടെയും,വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്കൂളിന്റെയും മാനേജരായ ഫാ.എം.ജേക്കബിന് വിശ്വാസികളും, അഭ്യുദയകാംഷികളും സ്നേഹ നിർഭരമായ യാത്രയയപ്പ് നല്കി . വി.കുർബ്ബാനക്ക് ശേഷം ദയറയിൽ വച്ച് നടന്ന നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പീരുമേട് മലങ്കര എസ്റ്റേറ്റ്‌ മാനേജർ ആയി നിയമിതനായ അച്ഛൻ പീരുമേടിലേക്ക് യാത്ര തിരിച്ചപ്പോൾ വിശ്വാസികളും, അഭ്യുദയകാംഷികളും കൂടെ അനുഗമിച്ചാണ് തങ്ങളുടെ സ്നേഹവും ബഹുമാനവും പ്രകടമാക്കിയത്.

ദയറയുടെയും, സ്കൂളിന്റെയും പുതിയ മാനേജരായി ഫാ.വിനോദ് ജോർജ് ചുമതലയേറ്റു.