ഉത്തമ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണം
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച പ്രമേയം
“ജനാധിപത്യ മൂല്യങ്ങളെ ആദരിച്ചുകൊണ്ടും മതേതരത്വം, സാമൂഹ്യനീതി, സഹിഷ്ണുത എന്നിവ മുറുകെ പിടിച്ചുകൊണ്ടും അഴിമതിരഹിതവും അക്രമരഹിതവുമായ സമൂഹ സൃഷ്ടിക്കായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ സ്ഥാനാര്‍ത്ഥികളാണ് അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് എന്നാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്. ഇത്തരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കുമെന്നാണ് സഭ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പ്രബുദ്ധതയുളള സമ്മതിദായകര്‍ ഈ വഴിക്ക് ബുദ്ധിപൂര്‍വ്വം ചിന്തിച്ച് പ്രവര്‍ത്തിക്കുമെന്ന് സഭയ്ക്ക് ഉറപ്പുണ്ട്.”