ഷാര്‍ജ: സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ആധ്യാത്മിക സംഘടനയുടെ 2016 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനോദ്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജന. സെക്രട്ടറി ഫാദർ പി. വൈ ജസ്സൻ നിർവ്വഹിച്ചു . ഇടവക വികാരി ഫാദർ അജി കെ ചാക്കോ അദ്ധ്യക്ഷത വഹിച്ചു യുവ കവിയും യുവജന പ്രസ്ഥാനം ജി.സി.സി . സെക്രട്ടറിയുമായ ശ്രീ ഈശോ അലക്സാണ്ടറിനെ ആദരിച്ചു . ഭദ്രാസന കൌൺസിൽ അംഗം കെ.ജി.നൈനാൻ,ഇടവകട്രസ്റി ഷാജി തോമസ് ഇടവക സെക്രട്ടറി റജി പാപ്പച്ചൻ എന്നിവർ ആശംസാപ്രസംഗം നടത്തി .എബി ജോര്ജ് (യുവജന പ്രസ്ഥാനം), വത്സമ്മ ചാക്കോ (മർത് മറിയം സമാജം ) ജേക്കബ് അലക്സ് കുഴുവേലിൽ (എം.ജി.ഓ.സി.എസ് .എം ) എന്നിവർ പ്രവര്ത്തന രൂപരേഖ അവതരിപ്പിച്ചു. യുവജന പ്രസ്ഥാനം ട്രഷറർ സിബി ജോർജ് സ്വാഗതവും മർത് മറിയം സമാജം ട്രഷറർ ജെസ്സി അലക്സ് കൃതജ്ഞ തയും പറഞ്ഞു