നിനവേ നോമ്പ് അനുതാപത്തിന്റെ സമയം – സുനില്‍ കെ. ബേബി മാത്തൂർ

 Jonah-the-Prophet

നോമ്പ്‌ എന്നാല്‍ കഴിഞ്ഞുപോയ നമ്മുടെ ജീവിതത്തിലേക്ക്‌ ഒന്നു കടന്നുപോയി തിരുത്തേണ്ടകാര്യങ്ങള്‍ തിരുത്തി ശുദ്ധീകരിക്കേണ്ട കാലമാണ്‌. നിനവേയിലേക്കു അയക്കപ്പെട്ട യോനതര്സീസിലേക്ക്‌ പോയി. ദൈവത്തിന്റെ ഹിതത്തിനു വിരോധമായി സ്വന്തം ഇഷ്ടമനുസരിച്ച്പോയപ്പോൾ ദൈവം അവനെ പിടിച്ചു പോകേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. മത്സ്യത്തിന്റെവയറ്റിൽ മൂന്നു രാവും മൂന്നു പകലും കിടന്നു അനുതപിച്ചു. നമ്മുടെ ജീവിതത്തിൽ ഒന്ന്തിരിഞ്ഞു നോക്കി നാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചാണോ ചരിക്കുന്നത് എന്ന ശോധനനടത്തേണ്ട സമയമാണിത്. ദൈവഹിതത്തിനു വിരോധമായി ആണ് നമ്മുടെ പ്രവർത്തനമെങ്കിൽഅനുതപിച്ചു ദൈവസന്നിധിയിലേക്ക് കടന്നു വരണം.     നിനെവെ നിവാസികളും രാജാവുംചാക്കുടുത്ത്‌ ചാരം പൂശി ഉപവസിച്ചത്‌ നമ്മുടെ ഓര്മ്മയില്‍ ഉണ്ടാകണം. ഉപവാസം,പ്രാര്ത്ഥന, ദാനധര്മ്മം എന്നിവയാണ്‌ നോമ്പുകാലത്തിന്റെ പ്രധാന ഭാഗങ്ങള്‍.ജീവിതത്തിന്റെ ഉള്ളറകളിലേക്ക്‌ കടന്നുചെന്ന്‌ യേശുവിനോടോത്ത് ആയിരിക്കുവാനുംഅവന്റെ സാന്നിധ്യം അനുഭവിക്കാനുമുള്ള കാലയളവാണ്‌ നോമ്പുകാലം. ഉപവാസം എന്നവാക്കിന്റെ അര്ത്ഥം അടുത്തായിരിക്കുക അഥവാ ദൈവേത്താടോപ്പം ആയിരിക്കുക എന്നാണ്‌.നാം നമ്മെത്തന്നെ ദൈവത്തിനായി സമര്പ്പിച്ചാല്‍ പിന്നെ പ്രവര്ത്തിക്കുന്നത്‌ ദൈവമാണ്‌. നാംചരിക്കുന്നത്‌ അവേനാടോപ്പമായിരിക്കും. നോമ്പുകാലം ആവശ്യപ്പടുന്ന കാര്യങ്ങള്‍ തിന്മയെഉപേക്ഷിക്കുക, ദൈവത്തിലേക്ക്‌ തിരിയുക, മറ്റുള്ളവരുമായി രമ്യപ്പെടുക, പ്രകൃതിയുമായിസഹവര്ത്തിത്വമുണ്ടാക്കുക. അടിമത്വത്തില്‍ നിന്ന്‌ സ്വാത്രന്ത്യത്തിലേക്കും, പാപത്തില്‍ നിന്ന്‌ദൈവമക്കളിലേക്കും, നിരാശയില്‍ നിന്ന്‌ പ്രതീക്ഷയിലേക്കും, വിദ്വേഷത്തില്‍ നിന്ന്‌സ്‌നേഹത്തിലേക്കും, അനീതിയില്‍ നിന്ന്‌ നീതിയിലേക്കും, അഹന്തയില്‍ നിന്ന്‌ എളിമയിലേക്കും,അസത്യത്തില്‍ നിന്ന്‌ സത്യത്തിലേക്കും കടന്നുപോകല്‍ ആണ്‌ നോമ്പുകാലം. ഇവ ജീവിതത്തില്‍പ്രാവര്ത്തികമാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ നോമ്പു കൊണ്ട്‌ കാര്യമില്ല.പ്രാര്ത്ഥനനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകയില്ല എന്ന് വിശുദ്ധവേദപുസ്‌തകം പറയുന്നു. നമ്മുടെ ഇന്ദ്രീയങ്ങളെ നിയ്രന്തിക്കുന്നതില്‍ നോമ്പിന്‌ വലിയ പങ്ക്‌വഹിക്കുവാന്‍ സാധിക്കും. ലൗകികമായി എന്നതിലുപരി ആത്മീയമായി വളരുവാന്‍സഹായിക്കും. നമ്മുടെ രക്ഷകന്‍ നാല്പ്പതു ദിവസം പ്രാര്ത്ഥനയിലും ഉപവാസത്തിലുംഉറ്റിരുന്നു സാത്താനെ ജയിച്ച മാതൃകയാണ്‌ നാം കാണേണ്ടത്‌. ജീവിത വിശുദ്ധിയോടുംത്യാഗത്താടും