വിൽസ്വരാജ് കുവൈറ്റിൽ എത്തുന്നു :” ബീറ്റ്സ് ഓഫ് മ്യൂസിക് ” ഫെബ്രുവരി 5 ന്

wilswaraj
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിൽസ്വരാജ് കുവൈറ്റിൽ എത്തുന്നു.. കുവൈറ്റ്‌  സെ:സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്ഗ്രിഗെഷന്റെ   ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് “ബീറ്റ്സ് ഓഫ് മ്യൂസിക് “നയിക്കുവനാണ് ശ്രീ.വിൽസ്വരാജ് എത്തുന്നത്. അദ്ദേഹത്തോടൊപ്പം കുവൈറ്റിലെ പ്രശസ്ത ഗായകരായ ബിനോയ്‌ കെ .ജെ,ജൂലിയ, റബേക്ക എന്നിവരും   മറ്റു കലാകാരന്മാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
               ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ ഗായകൻ എന്ന് പേരെടുത്ത കലാകാരനാണ് ശ്രീ.വിൽസ്വരാജ്.ഗാനഗന്ധർവൻ യേശുദാസിനെ അനുസ്മരിപ്പിക്കുന്ന സ്വരമാധുരിയാണ് അദ്ധേഹത്തിന്റെ പ്രത്യേകത.ഗാനഗന്ധർവൻ പാടിയ ഹരിമുരളീരവം , പ്രമദവനം വീണ്ടും മുതലായ ചലച്ചിത്ര ഗാനങ്ങൾ അനായാസം പാടുന്ന ദൃശ്യമാണ് അദ്ധേഹത്തെ ഫേസ്ബുക്ക് , യൂടുബ് ,വാട്സപ്  ഉപഭോക്താക്കൾക്കിടയിൽ ശ്രെദ്ധെയനാക്കിയത്.ലളിതമായ ആലാപനവും,ഉച്ചാരണശുദ്ധിയും ,സ്വരമാധുരിയും സൗമ്യമായ പെരുമാറ്റവും അദ്ധേഹത്തെ മറ്റു ഗായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നു .
                  ഫെബ്രുവരി 5  ന് നടത്തുന്ന പരിപാടിയ്ക്ക്  അബ്ബാസിയയിലെ  പാക്കിസ്ഥാൻ ഇംഗ്ലീഷ്  സ്കൂൾ ആയിരിക്കും വേദി.ക്രിസ്തീയ ഭക്തി ഗാനങ്ങളും മെലഡി ഗാനങ്ങളും  ഉൾപെടുന്ന “ബീറ്റ്സ് ഓഫ് മ്യൂസിക്” ന് ഒപ്പം  സണ്‍‌ഡേ സ്കൂൾ കുട്ടികളുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും നേത്രുത്വതിൽ വിവിധ കലാപരിപാടികളും   കൂടാതെ നാടൻ തട്ടുകട, ഫുഡ്‌ സ്റ്റാളുകൽ, ഗൈമുകൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി റവ.ഫാ. സഞ്ചു  ജോണിന്റെ നേത്രുത്വത്തിൽ മാത്യൂസ് ഉമ്മൻ ജെനെറൽ കൺവീനർ  ആയും    ബിജു കുമ്പഴയും,ബിനോയ്‌ കെ .ജെ  യും നേത്രുത്വം നൽകുന്ന പ്രോഗ്രാം കമ്മിറ്റിയും   പ്രവർത്തിച്ചു വരുന്നു