കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പുനര്‍നാമകരണം വ്യാഴാഴ്ച

kuwait_st_thomas_church

കുവൈറ്റ്: കുവൈറ്റിലെ പുരാതന ഓര്‍ത്തഡോക്‌സ് പള്ളിയുടെ പേര് സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളി എന്നു പുനര്‍നാമകരണം ചെയ്യുന്നു. ഏഴിന് വൈകിട്ട് എട്ടിനാണ് ചടങ്ങ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ എച്ച് എച്ച് ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ പുനര്‍നാമകരണ കല്‍പ്പന പുറപ്പെടുവിക്കും. കല്‍പ്പനയുടെ പരസ്യ പ്രഖ്യാപനം അഹമ്മദി അഗ്ളിക്കന്‍ പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷമുള്ള പൊതുസമ്മേളനത്തി ല്‍ നടക്കും.

1934ല്‍ ഒരു പ്രാര്‍ത്ഥന കൂട്ടായ്മയായി ആരംഭിച്ചതാണ് പള്ളി. എണ്ണൂറ്റി അന്‍പതോളം അംഗങ്ങളുണ്ട് ഈ ഇടവകയില്‍. പ്രഖ്യാപന സമ്മേളനത്തില്‍ എച്ച് ജി കുര്യാക്കോസ് മാര്‍ ക്ളീമീസ്, എച്ച് ജി അല്ക്സിയോസ് മാര്‍ യെസേബിയോസ്, എച്ച് ജി സഖറിയ തെയോഫീലിസ്, എച്ച് ജി എബ്രഹാം സെറാഫിം, പുരോഹിതര്‍, അത്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ എച്ച് ജി കുര്യാക്കോസ് മാര്‍ ക്ളീമീസ്, എച്ച് ജി അല്ക്സിയോസ് മാര്‍ യെസേബിയോസ്, വികാരി കുര്യന്‍ ജോണ്‍, ട്രസ്റ്റി റോയ് വര്‍ഗീസ്, സെക്രട്ടറി ഷിജു സൈമണ്‍, ബാബു കോശി കൂരമ്പാല എന്നിവര്‍ സംബന്ധിച്ചു.