പ. ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ ബാവായുടെ ഓര്‍മ്മ പെരുന്നാളും അനുസ്മരണ സമ്മേളനവും

പരിശുദ്ധ ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മ പെരുന്നാളും , അനുസ്മരണ സമ്മേളനവും ജനുവരി 2, 3 തീയതികളില്‍

geevarghese_ii_catholicos1

പുത്തൂര്‍ : പരിശുദ്ധ ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ 52 മത് ഓര്‍മ്മ പെരുന്നാള്‍ മാധവശേരി സൈന്‍റെ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ ഇടവക , സമുചിതമായി ആഘോഷിക്കുന്നു.

ആത്മീയ ആവശ്യങ്ങള്‍ക്കും , വിശുദ്ധ കുര്‍ബാനക്കുമായി കടമ്പനാട് , പുത്തൂര്‍ , കല്ലട പള്ളികളെ ആശ്രയിച്ചിരുന്ന മാധവശേരിയിലെ പൂര്‍വ്വ പിതാക്കന്മാര്‍ തേവലപുറം മേലതില്‍ വീട്ടില്‍ മാത്തുണ്ണി വര്‍ഗ്ഗീസ് , മാത്തുണ്ണി ഇടിച്ചാണ്ടി സഹോദരന്മാര്‍ ദാനമായി നല്‍കിയ സ്ഥലത്ത് ഒരു ദേവാലയം സ്വപ്നം കാണുകയും , 1916 സെപ്റ്റംബര്‍ 14 , സ്ലീബാ പെരുന്നാള്‍ ദിവസം കൊല്ലം ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മേത്രാപോലീതയാല്‍ മാധവശ്ശേരി ഇടവകക്ക് ശിലാസ്ഥാപനം ചെയ്യപെടുകയുമുണ്ടായി.

അന്ത്യോഘ്യയിലെ പട്ടക്കാരനും , ക്രിസ്തു സാക്ഷ്യതിനായി നിലകൊണ്ടതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന പരിശുദ്ധ തേവോദോറോസ് സഹാധായുടെ നാമത്തില്‍ സ്ഥാപിതമായ മാധവശ്ശേരി ഇടവക ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ഇടവക സ്ഥാപകന്‍ പരിശുദ്ധ ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മ പെരുന്നാള്‍ ജനുവരി 2,3 ദിവസങ്ങളില്‍ സമുചിതമായി ആഘോഷിക്കുന്നു . ജനുവരി 3 നു വി. കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. മാത്യു അബ്രഹാമിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മലങ്കര സഭാ ദീപം ചീഫ് എഡിറ്റര്‍ റവ. ഫാ. ഡോ. M. O ജോണ്‍ അനുസ്മരണ പ്രഭാഷണം നടതപെടുന്നതാണ്.