അനുശോചിച്ചു

Zacharias Mar Theophilus

 

Zacharias Mar Theophilus_paulose_II

ദുബായ് : മാർത്തോമ്മാ സഭ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനാധിപൻ ഡോ . സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലിത്തയുടെ നിര്യാണത്തിൽ ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രൽ അനുശോചിച്ചു. കത്തീഡ്രലിൽ കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി, മലങ്കര അസ്സോസിയേഷൻ പ്രതിനിധികൾ, ഭദ്രാസന അസ്സംബ്ലി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിൽ  ഡൽഹി  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം. എം.കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജോസഫ്, ഭദ്രാസന കൗണ്‍സിൽ അംഗം ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.