കുടുംബപ്രശ്നങ്ങൾ സുരക്ഷിതസമൂഹത്തിനു വെല്ലുവിളി: സഖറിയാസ് മാർ അപ്രേം

DSC_0030

കാർത്തികപ്പള്ളി: കുടുംബപ്രശ്നങ്ങളാണ് സുരക്ഷിത സമൂഹം കെട്ടിപടുക്കുന്നതിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഓർത്തഡോൿസ്‌ സഭ  അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, കാർത്തികപ്പള്ളി സെന്റ്‌. തോമസ്‌ ഓർത്തഡോൿസ്‌ കത്തിഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കത്തിഡ്രൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. പി. എൻ. സുരേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി. മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ.ഫാ. എബി ഫിലിപ്പ് മുഖ്യാഥിതി ആയിരുന്നു. കാർത്തികപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിമ്മി വി. കൈപ്പള്ളി,  കത്തിഡ്രൽ ട്രസ്റ്റി കോശി പി. എബ്രഹാം, കത്തിഡ്രൽ സെക്രട്ടറി ഡാനിയേൽ തോമസ്‌, പെരുന്നാൾ കണ്‍വീനർ തോമസ്‌ ഡാനിയേൽ, സജി ജേക്കബ്‌, ഷിനു ജോർജ് തുടങ്ങിയവർ സംസാരിച്ചു.