അജു അബ്രഹാം മാത്യൂ യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

aju

അജു അബ്രഹാം മാത്യൂ യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കോലഞ്ചേരി പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും മുന്‍ യുവജനപ്രസ്ഥാനം സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം കമ്മിറ്റി അംഗവുമായ അജു എബ്രഹാം മാത്യു ഓ. സി. വൈ. എം കേന്ദ്ര എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗമായി തിരെഞ്ഞെടുക്കപ്പെട്ടു.യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി. യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ ചുങ്കം ഓര്‍ത്തഡോക്സ് യൂത്ത് സെന്‍റെറില്‍ കൂടിയ പ്രഥമ യോഗത്തിലാണ് എക്സിക്യുട്ടീവ്‌ കമ്മിറ്റി തിരെഞ്ഞെടുപ്പ് നടന്നത്.ഫാ.അജി തോമസ്‌,പ്രവീണ്‍ ജേക്കബ്‌,അനുമോന്‍ കെ,സുമ ജോര്‍ജ് എന്നിവരാണ് കേന്ദ്ര എക്സിക്യുട്ടീവ്‌ കമ്മിറ്റിയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട മറ്റു അംഗങ്ങള്‍ .65 കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തിരെഞ്ഞെടുപ്പില്‍ പങ്കെടുത്തു .നേത്ര നിരയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയും നടന്നു. യുവജനപ്രസ്ഥാനം ഉപാദ്ധ്യക്ഷനായി ഫാ.ഫിലിപ്പ് തരകന്‍,കേന്ദ്ര ട്രഷറര്‍ ജോജി പി തോമസ്‌,കേന്ദ്ര പത്രാധിപ സമിതി അംഗങ്ങളായ എബ്രഹാം പി കോശി,അനീഷ്‌ കോശി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു