വെസ്റ്റേണ്‍ റീജിയണ്‍ മെംബേർസ് മീറ്റ്‌ സംഘടിപ്പിച്ചു

abudabi

വെസ്റ്റേണ്‍  റീജിയണ്‍  മെംബേർസ്  മീറ്റ്‌  സംഘടിപ്പിച്ചു 

അബുദാബി  സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ്‌  കത്തീഡ്രലെ   ബെദാസായിദ്,  റുവൈസ് എന്നീ   പശ്ചിമ മേഖലയിൽ  താമസമാക്കിയ  അംഗങ്ങൾക്കായി നവംബർ 20 വെള്ളിയാഴ്ച  മെംബേർസ്  മീറ്റ്‌ സംഘടിപ്പിച്ചു.
രാവിലെ  ബ്രഹ്മവാർ  ഭദ്രാസന  മെത്രാപ്പോലീത്താ   അഭിവന്ദ്യ യാക്കോബ്  മാർ ഏലിയാസ്  തിരുമേനി  വിശുദ്ധ കുർബാന അർപ്പിച്ചതോടുകൂടി  മീറ്റിനു തുടക്കമായി. അഹല്യ  ഹോസ്പിറ്റൽ  നടത്തിയ  രോഗ നിർണയ  ക്യാമ്പ്, അഭിവന്ദ്യ ഏലിയാസ്‌  തിരുമേനി   നയിച്ച ക്ലാസ്, അംഗങ്ങളുടെ  ചർച്ച  എന്നിവയായിരുന്നു   മീറ്റിന്റെ  പ്രധാന പരിപാടികൾ .
കത്തീഡ്രൽ  സഹ  വികാരി  റവ . ഫാ . ഷാജൻ  വർഗീസിന്റെ   അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ  അഭിവന്ദ്യ യാക്കോബ്  മാർ ഏലിയാസ് മെത്രാപ്പോലീത്താ മുഖ്യാഥിതിയായിരുന്നു.   ട്രസ്റ്റി  ശ്രീ . എ.  ജെ.  ജോയ്ക്കുട്ടി , സെക്രട്ടറി    ശ്രീ സ്റ്റീഫൻ  മല്ലേൽ,  ഡീക്കൻ നിതിൻ മാത്യു, മുൻ ട്രസ്റ്റി  ശ്രീ  വി .ജി . ഷാജി.   ശ്രീ  തോമസ്സ്  കുട്ടി കല്ലറ  എന്നിവർ ആശംസാ  പ്രസംഗവും,   മാനേജിഗ്  കമ്മറ്റി അംഗം  ജോർജ്ജ്  തോമസ്സ് സ്വാഗതവും റുവൈസ് മേഖലയിൽ  നിന്നുള്ള  മാത്യു  വർഗീസ്‌ നന്ദിയും രേഖപ്പെടുത്തി.   കത്തീഡ്രൽ  ഓഡിറ്റർ ശ്രീ  എം വി  കോശി , മാനേജിഗ്  കമ്മറ്റി അംഗങ്ങളായ  ശ്രീ . മാത്യു  സഖറിയ, ശ്രീ റജി  മാത്യു, ശ്രീ  സന്തോഷ്  പവിത്രമംഗലം എന്നിവരും മീറ്റിൽ  പങ്കെടുത്തു.
ഉച്ച  ഭക്ഷണത്തിനു ശേഷം  ലിവാ  പാർക്കിൽ  കുട്ടികൾക്കായി ശ്രീ  ജോസ് തരകന്റെ   നേതൃത്വത്തിൽ    പ്രത്യേക വിനോദ കായിക മത്സരങ്ങളും  ഉണ്ടായിരുന്നു.
photo link: