പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് പരിശുദ്ധ കാതോലിക്കാ ബാവാ കാര്‍മികത്വം വഹിച്ചു 

bava_australia11 bava_australia9 bava_australia8 bava_australia7 bava_australia6

 

കാന്‍ബറ : ഇടവകയുടെ കാവല്‍ പിതാവായ  പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാല്‍ ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി കാന്‍ബറ സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ 2015 നവംബര്‍ 16, 17 തിയതികളില്‍ ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപൊലീത്തയും പൌരസ്ത്യ‍ കാതോലിക്കയുമായ നിദാന്ത്യ വന്ദ്യ ശ്രി മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും  ചെന്നൈ ഭദ്രാസനദിപന്‍
അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് തിരുമേനിയുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാനയും, പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെട്ടു.
പരിശുദ്ധ കാതോലിക്കബാവയെ  ഇടവക വികാരി റെവ. ഫാ. ബെന്നി ഡേവിഡും ഇടവാംഗങ്ങളും ചേര്‍ന്ന് തെളിഞ്ഞ തിരിയോടെ സ്വീകരിച്ചു. പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന,  മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശിര്‍വാദം, നേര്‍ച്ചവിളമ്പ്, പൊതു സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെട്ടു. 
മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ തിരി തെളിച്ച് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. പൊതു സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ അംഗങ്ങളും, ഇതര സഭാ പിതാക്കന്മാരും സന്നിഹിതരായിരുന്നു. Hon. Joy Burch, Minister of Education, ACT Government. Hon. Gai Broadmann MP, Hon. Brenden Smith MLA, Hon. Gulia Jones MLA എന്നിവര്‍ ആശംസാസന്ദേശം നല്‍കി. മി. ജേക്കബ്‌ വടക്കേടത്ത് സ്വാഗതവും പരിശുദ്ധ കാതോലിക്ക ബാവ പെരുന്നാള്‍ സന്ദേശവും , ഇടവക മെത്രോപോളിത്ത പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രഥമ ഓസ്ട്രെലിയന്‍ സന്ദര്‍ശനത്തെകുറിച്ച് വിവരിക്കുകയും ചെയ്തു.  ഇടവക വികാരി റെവ. ഫാ. ബെന്നി ഡേവിഡ്‌ കൃതജ്ഞത അര്‍പ്പിക്കുകയും , ഗായക സംഘം കാതോലിക്ക മംഗള ഗാനം ആലപിച്ചു ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.
പെരുന്നാളില്‍ പങ്കെടുത്ത് കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുകയും, പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിക്കുകയും ചെയ്ത കാന്‍ബറയിലെ പ്രവാസികളായ  മലങ്കര ഓര്‍ത്തഡോക്‍സ്‌ വിശ്വാസികള്‍ക്ക് ഈ പെരുന്നാള്‍ വളരെ അനുഗ്രഹപ്രദമായിരുന്നു.