പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് ഓസ്ട്രെലിയന്‍ പാര്‍ലമെമെന്റ് മന്ദിരത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം 

bava_australia1 bava_australia2 bava_australia3 bava_australia4 bava_australia5

കാന്‍ബറ : ഓസ്ട്രലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ എത്തിയ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവായ്ക്കും  ചെന്നൈ ഭദ്രാസനാദിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയ്ക്കും ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഹാര്‍ദ്ധവമായ സ്വീകരണം നല്‍കി.
ഓസ്ട്രെലിയന്‍ പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗവും പ്രൊഡക്ടിവിറ്റി മന്ത്രിയും ആയ പീറ്റര്‍ ഹെന്‍ഡിയുടെ നേതൃത്വത്തില്‍  നല്‍കിയ സ്വീകരണത്തില്‍ ഇടവക വികാരി റെവ. ഫാ. ബെന്നി ഡേവിഡ്‌,  റെവ. ഫാ. മത്തായി ഒ. ഐ.സി,  ബാവയുടെ സെക്രട്ടറി ജിന്‍സ് അച്ഛന്‍, കാന്‍ബറ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിലെ പ്രതിനിധി സംഘം എന്നിവര്‍ സന്നിഹിതരായിരുന്നു.
മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ സെന്‍റ് തോമസ്‌ പൈതൃകവും, ഇന്ത്യയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പീറ്റര്‍ ഹെന്‍ഡി ചോദിച്ചറിയുകയും, സഭയുടെ വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയും , ക്രിസ്ത്യന്‍ സഭകള്‍ക്ക് സമൂഹത്തോടുള്ള  പ്രതിബദ്ധതയെ കുറിച്ചും ബാവ തിരുമേനി വിവരിച്ചു.
തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ശ്രീ. നവദീപ് സൂരിയുടെ ക്ഷണം സ്വീകരിച്ചു പരിശുദ്ധ ബാവ തിരുമേനിയും
പ്രതിനിധി സംഘവും ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു.