സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഉദ്ഘാടനം 24-ന് 2.30-ന്

sopana1 sopana2 sopana3 sopana4

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോടു അനുബന്ധിച്ചുള്ള മാര്‍ ഈവാനിയോസ് ചൈതന്യ നിലയത്തില്‍ ആരംഭിച്ചിരിക്കുന്ന സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം 24ന് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ സാന്നിധ്യത്തില്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അമേരിക്കയുടെ പ്രധാന മേലദ്ധ്യക്ഷന്‍ ശ്രേഷ്ഠ ടിക്കോന്‍ മെത്രാപ്പോലീത്താ നിര്‍വഹിക്കും. സമ്മേളനത്തില്‍ ഫാ.ഡോ. ജോണ്‍ ബേര്‍, ഫാ.ഡോ. സ്റ്റീവന്‍ വൊയ്റ്റൊവിച്ച് എന്നിവര്‍ പ്രസംഗിക്കും.