സെന്റ് മേരീസ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച്ച
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ആദ്യഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 10 വെരെയുള്ള സമയത്ത് ബഹറിന്‍ കേരളാ സമാജം ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ ഭക്ഷണ സാധനങ്ങളുടെ വിവിധ തരം ഫുഡ് കൗണ്ടര്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനത്തില്‍പെട്ട കളികളുമായി ഗെയിംസ് സ്റ്റാളുകള്‍, വടം വലി മത്സരം. വൈകിട്ട് 4 മണിമുതല്‍ ആദ്യഫല ലേലം സണ്ടേസ്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ഗാനങ്ങളും ഇടവകയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ച്ചയുമായി “മഴ” എന്ന കലാരൂപം, ഇടവാകാംഗങ്ങള്‍ക്ക് വേണ്ടി വിവിധ തരം ലെക്കീഡപ്പുകളും അതിനുള്ള സമ്മാനങ്ങളും ഉണ്ടാകുമെന്നും രാവിലെ കത്തീഡ്രലില്‍ വെച്ച് നടത്തുന്ന വിശുദ്ധ കുര്‍ബ്ബാന മുതല്‍ അവസാനം വരെയും ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, കത്തീഡ്രല്‍ ട്രസ്റ്റി അനോ ജേക്കബ് കച്ചിറ, സെകട്ടറി മോന്‍സി ഗീവര്‍ഗ്ഗീ കരിപ്പുഴ, ആദ്യഫലപ്പെരുന്നാള്‍ ജനറല്‍ കണ്‍ വീനര്‍ ജോണ്‍ സി., സെകട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ജോസ്), പബ്ലിസിറ്റി കണ്വ്വീനര്‍ ബിനു എം. ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.
ചിത്രം അടിക്കുറിപ്പ്:- ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തുന്ന ആദ്യഫലപ്പെരുന്നാളിന് ആവശ്യമായ സാധനങ്ങള്‍ ഇടവകാംഗത്തില്‍ നിന്നും സ്വീകരിച്ച് കൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് വൈദീക സെമിനാരി പ്രിന്‍സിപ്പള്‍ റവ. ഫാദര്‍ ഒ. തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ഭാരരവാഹികള്‍ എന്നിവര്‍ സമീപം