പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഒാസ്ട്രേലിയന്‍ പാര്‍ലെമെന്‍റില്‍ സ്വീകരണം നല്‍കി
ഒാസ്ട്രേലിയ സന്ദര്‍ശിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഒാസ്ട്രേലിയന്‍ പാര്‍ലെമെന്‍റ് മന്ദിരത്തില്‍ ആക്ടിംഗ് പ്രധാനമന്ത്രി പീറ്റര്‍ ഹെന്‍ഡിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ചെന്നൈ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവദീപ് സൂരി മറ്റ് പ്രതിനിധി സംഘാംഗങ്ങള്‍ എന്നിവര്‍ ബാവായോടൊപ്പം ഉണ്ടായിരുന്നു.