സെ.സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റ് ഫെബ്രുവരി 5 ന്
കുവൈറ്റ് സെ.സ്റ്റീഫൻസ് ഇന്ത്യന്‍ ഓർത്തഡോക്‌സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റ് ഫെബ്രുവരി 5 ന് നടത്തുവാൻ തീരുമാനിച്ചു . ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് സംഘാടക സമിതി തീരുമാനം എടുത്തിരിക്കുന്നത് .
വി .കുർബാനയെ തുടർന്ന് മലങ്കര ഓർത്തഡോൿസ് സഭയിലെയും കുവൈറ്റിലെയും ആധ്യാത്മിക സാംസ്കാരിക നേതാക്കളെ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടത്തും. അതിന് ശേഷം സണ്‍ഡേ സ്കൂൾ കുട്ടികളുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും യുവജന പ്രസ്ഥാനത്തിന്റെയും പ്രാർത്ഥനാ യോഗങ്ങളുടെയും നേത്രുത്വത്തിൽ കലാപരിപാടികളും നടത്തപ്പെടുന്നു.
ഉച്ചക്ക് ശേഷം കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള ഗാനമേളയാണ് പ്രധാന ആകർഷണം. നാവിൽ കൊതിയൂറുന്ന കേരളാ,ഉത്തരേന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തി നാടൻ തട്ടുകട ,ഫുഡ് സ്റ്റാളുകൽ , കുട്ടികൾക്കായുള്ള വിവിധ ഗൈമുകൾ , തുണിത്തരങ്ങൾ ഉൾപെടെയുള്ള വിവിധ സ്റ്റാളുകൽ എന്നിവയും ഉണ്ടായിരിക്കുന്നതാണ് .പരിപാടികളുടെ വിജയത്തിനായി ഇടവക ആക്ടിംഗ് വികാരി റവ. ഫാ . കുര്യൻ ജോണ്‍ ന്റെ നേതൃത്വത്തിൽ ശ്രീ.മാത്യൂസ് ഉമ്മൻ അധ്യക്ഷനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .