പൗലോസ് മാര്‍ സേവേറിയോസ് സ്മാരകമന്ദിരത്തിന് ശിലയിട്ടു

 

വൈപ്പിന്‍: കൊച്ചി ഭദ്രാസനാധിപനായിരുന്ന പൗലോസ് മാര്‍ സേവേറിയോസ് മെത്രാപോലീത്തയുടെ ഓര്‍മയ്ക്കായി പൗലോസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ചെറായി സെന്റ് റോസ് ചര്‍ച്ചിനുസമീപം നിര്‍മിക്കുന്ന സെന്ററിന്റെ ശിലാസ്ഥാപനം കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപോലിത്ത നിര്‍വഹിച്ചു. ചടങ്ങില്‍ ഫാ. ഗീവര്‍ഗീസ് റുബി അധ്യക്ഷനായി. ജാതിമത ഭേദമില്ലാതെ എല്ലാവരുടെയും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് സെക്രട്ടറി കെ ഐ കുര്യാക്കോസ് പറഞ്ഞു. സ്മാരകമന്ദിരത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലൈബ്രറി, സ്റ്റഡിസെന്റര്‍, കണ്‍വന്‍ഷന്‍ സെന്റര്‍, പ്രാര്‍ഥനാ-ധ്യാനയോഗം എന്നിവയ്ക്കും മറ്റുമായി മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഓഫീസ് മന്ദിരം എന്നിവ നിലവില്‍വരും.
error: Content is protected !!