ഗ്ലോറിയ ന്യൂസ്‌  പരുമല വിശേഷാൽ  പതിപ്പ്  പ്രസിദ്ധീകരിച്ചു

Gloria News

പരുമല പെരുന്നാൾ ഗ്ലോറിയ ന്യൂസിൻറെ സ്പെഷ്യൽ സപ്ലിമ്ന്റ്റ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു

പരുമല : മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാംഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് എക്യുമെനിക്കല്‍ വാർത്ത‍ മാധ്യമം ഗ്ലോറിയ ന്യൂസിൻറെ സ്പെഷ്യൽ സപ്ലിമ്ന്റ്റ് പരുമലയിൽ ഗ്ലോറിയ ന്യൂസ്‌ മുഖ്യ രക്ഷാധികാരി ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ കല്‍ദായ സഭാ അദ്ധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്താക്ക് നൽകി പ്രകാശനം ചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഡോ. സിറിയക് തോമസ് , കെ.സി.സി. ജനറല്‍ സെക്രട്ടറി ഫാ.ഡോ. റെജി മാത്യു, വൈ.എം.സി.എ. ദേശീയ അധ്യക്ഷന്‍ ലെബി ഫിലിപ്പ് മാത്യു, കമാണ്ടര്‍ ടി.ഓ. ഏലിയാസ്, ഫാ.ഡോ. ഏ.റ്റി. ഏബ്രഹാം, പ്രൊഫ. ഫിലിപ്പ് എന്‍. തോമസ്, ഗ്ലോറിയ ന്യൂസ്‌ എഡിറ്റർ- ഇൻ -ചാർജ് ലിനോജ് ചാക്കോ പരുമല സെമിനാരി മാനേജര്‍ ഫാ.എം. സി. കുര്യാക്കോസ്, ഡോ. സൈമണ്‍ ജോണ്‍, ഡോ. സാറാമ്മ വര്‍ഗീസ്, ജോജി പി.തോമസ്, റവ. കെ.എസ്. സ്കറിയ, ഫാ. കുര്യന്‍ ദാനിയേല്‍, റവ. സഖറിയാ ജോണ്‍, വര്‍ഗീസ് ടി. മങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.