ജോർജ് ഏബ്രഹാം (പ്രദീപ് – 56) നിര്യാതനായി

തയ്യിൽ കണ്ടത്തിൽ പരേതനായ കെ. വി. ഏബ്രഹാമിന്റെ മകൻ ജോർജ് ഏബ്രഹാം (പ്രദീപ് – 56) നിര്യാതനായി

george_abraham

മദ്രാസ്: തയ്യിൽ കണ്ടത്തിൽ പരേതനായ കെ. വി. ഏബ്രഹാമിന്റെ മകൻ ജോർജ് ഏബ്രഹാം (പ്രദീപ് – 56) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ നവംബർ 31 ശനിയാഴ്ച രാവിലെ 9 മണിമുതൽ ചെന്നൈ നങ്ങംപാക്കത്തുള്ള സ്വഭവനത്തിൽ ആരംഭിക്കും( no.37 Pycrofts Garden Road, Nungambakkam, Off Haddows Road, Near Shasthri Bhavan,Chennai).തുടർന്ന് 3.30 നു കിൽപോക്ക് സെമിത്തേരിയിൽ സംസ്കരിക്കും.

മോളി എബ്രഹാം കണ്ടത്തിൽ ആണ് മാതാവ്

മകൾ: റിയങ്ക ജോർജ്ജ്
സഹോദരങ്ങൾ: ജൊസഫ് എബ്രഹാം കണ്ടത്തിൽ , ചെറിയാൻ എബ്രഹാം കണ്ടത്തിൽ

മദ്രാസ് ലയോള കോളേജിൽ നിന്ന് ബി.കോം, സി എ യും പൂർത്തിയാക്കിയ മദ്രാസിൽ സ്വന്തമായി ടയർ ഫാക്ടറി ആരംഭിച്ചു. കണ്ടത്തിൽ കുടുംബ യോഗത്തിന്റെ സജീവ അംഗം, യൂണിയൻ ക്രിസ്ത്യൻ അസോസിയേഷൻ അംഗം, മദ്രാസ് സെന്റ്‌ തോമസ്‌ ഹയർ സെക്കന്ററി സ്കൂൾ ബോർഡു മെമ്പർ, എഴ്പതുകളിൽ മദ്രാസ് സെന്റ്‌ തോമസ്‌ കത്തീണ്ട്രൽ എം ജി ഓ സി എസ് എം വൈസ് പ്രസിടണ്ട്, മെലോ സർക്കിൾ അംഗം, വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ എന്നീ നിലകളിലും തന്റെ പ്രവർത്തന മികവുകൊണ്ട് ശ്രദ്ധേയനായി. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മദ്രാസിലെ തെരുവുകളിൽ അലയുന്ന സാധുക്കൾക്ക് ദിനവും ഭക്ഷണ പൊതികൾ നൽകുന്നതിൽ മുൻകൈ എടുത്ത് പ്രവർത്തിച്ചു. ഇതിനോടകം അൻപതിനായിരത്തോളം ഈ സംഘടനയിലൂടെ ഭക്ഷണപൊതികൾ നല്കി കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

മദ്രാസ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീണ്ട്രലിലെ സജീവഅംഗമായിരുന്നു പ്രദീപ് . ജോയ് ടെലിവിഷന് വേണ്ടി ശ്രി. പുലിക്കോട്ടിൽ ജോയ് അനുശോചനം രേഖപ്പെടുത്തി.