പ്രവാസികളുടെ ഇടയനായ മാർ തേവോദോസിയോസിന്റെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി

kodiyet-1

ഭിലായ്‌ :  പ്രവാസികളുടെ ഇടയനും, മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമസാരഥിയും, എം.ജി.എം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ 8-​‍ാമത്‌ ഓർമ്മപ്പെരുന്നാളിന്‌ കൊടിയേറി. പെരുന്നാളിനു തുടക്കം കുറിച്ചു കൊണ്ട്‌ കൈലാഷ്‌ നഗറിലുള്ള സെന്റ്‌ തോമസ്‌ ആശ്രമത്തിൽ നടന്ന ചടങ്ങുകൾക്ക്‌, മലങ്കരസഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതിയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ്‌ മാർ അത്തനാസ്യോസ്‌ മെത്രാപ്പോലീത്താ, കൽക്കത്താ ഭദ്രാസനാധിപൻ അഭി. ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്താ എന്നിവർ സഹകാർമ്മികരായിരുന്നു.