ഇടവക ജനങ്ങളെ ഒരു കുടക്കീഴിലാക്കി വാട്സ് ആപ് ഗ്രൂപ്പ്

തിരുവനന്തപുരം : ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ മുഴുവൻ ഇടവക ജനങ്ങളെയും ഒരു കുടക്കീഴിലാക്കി വാട്സ് ആപ് ഗ്രൂപ്പ് . ഇടവക വാർത്തകളും അറിയിപ്പുകളും വിരൽതുമ്പിൽ ലഭിക്കാൻ ഇത് ഉപകരിക്കും.നവ മാധ്യമങ്ങളുടെ നന്മ പ്രയോജനപ്പെടുത്താനുള്ള ഒരു ആഹ്വാനം കൂടിയാണ് പുതിയ സംരംഭം. ടെക്നോ പാർക്ക് ഉൾപ്പെടെയുള്ള ഐ .ടി സ്ഥാപനങ്ങളിൽ ജോലിയുള്ള നൂറുകണക്കിന് ആളുകൾ ശ്രീകാര്യം പള്ളിയിൽ ആരാധനയിൽ വന്നു സംബന്ധിക്കുന്നുണ്ട്. AIM എന്ന പേരിൽ പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ജേർണലും ശ്രദ്ധേയമാണ് .