അന്താരാഷ്ട്ര ധര്‍മ്മ കോണ്‍ഫ്രെന്‍സില്‍ പ. കാതോലിക്ക ബാവാ മുഖ്യാതിതി

bava_swami

മധ്യപ്രദേശ്: സെന്റര്‍ ഫോര്‍ റിലീജിയന്‍ ഓഫ് ഇന്ത്യുടെ ആഭിമുഖ്യത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 24 മുതല്‍ 26വരെ നടക്കുന്ന അന്താരാഷ്ട്ര ധര്‍മ്മ കോണ്‍ഫ്രെന്‍സില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവാ മുഖ്യാതിതിയായി മുഖ്യ സന്ദേശം നല്‍കി. അഹമ്മദാബാദ് ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത പരിശുദ്ധ ബാവയോടൊപ്പം ചടങ്ങില്‍ സംബന്ധിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ സാംസ്കാരിക വകുപ്പും സാഞ്ചി  യൂണിവേഴ്സിറ്റിയും  സംയുക്തമായി ആണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.