പ. പരുമല തിരുമേനിയുടെ പെരുന്നാള്‍ പ. കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു

Attachment-1

കാന്‍ബറ : ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതിചെയ്യുന്ന സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപൊലീത്തയും പൌരസ്ത്യ‍ കാതോലിക്കയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. 2015 നവംബര്‍ പതിനാറാം തിയതി തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഇടവക പെരുന്നാള്‍ ശുശ്രൂഷകളില്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ മദ്രാസ്‌ ഭദ്രാസന മെത്രോപോളിത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് സഹകാര്‍മികത്വം വഹിക്കും . തുടര്‍ന്ന് നടക്കുന്നതായ പൊതു സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക നേതാക്കള്‍ സംബന്ധിക്കും.

പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രഥമ ഓസ്ട്രെലിയന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി 2015 നവംബര്‍ പതിനേഴാം തിയതി വിവിധ രാഷ്ട്രീയ സാംസ്‌കാരിക, മതമേലദ്ധ്യക്ഷന്‍മാരെയും സന്ദര്‍ശിക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ മദ്യസ്ഥതയില്‍ അഭയപ്പെടുന്ന ഈ ദേവാലയത്തിന്‍റെ പ്രധാന പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി റവ. ഫാദര്‍ ബെന്നി ഡേവിഡിന്‍റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.