നേപ്പിൾസിൽ മലങ്കര ഓർത്തഡോൿസ്‌ സഭക്ക് പുതിയ ഒരു ദേവാലയം കൂടി

Mareusebios

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട്‌ മയേഴ്‌സിലും താമസിക്കുന്ന കേരളത്തിൽ നിന്നുമുള്ള ക്രൈസ്‌തവ കുടുംബങ്ങള്‍ക്കായി സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗേഷൻ ഓഫ് സൌത്ത് വെസ്റ്റ് ഫ്ലോറിഡ (St. Mary’s Indian Orthodox Congregation of Southwest Florida) എന്ന പേരിൽ പുതിയ ഒരു ദേവാലയം ആരംഭിച്ചുകൊണ്ട് മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത കൽപ്പന പുറപ്പെടുവിച്ചു. ഒർലാന്റൊ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിനാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമതല.

നേപ്പിള്‍സിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ വിശ്വാസികൾക്കായി ആരാധനക്കായി പുതിയ കോണ്‍ഗ്രിഗേഷൻ അനുവദിച്ചതിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭി.അലക്സിയോസ് മാർ യൂസേബിയോസ് തിരുമേനിക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ചുകൊണ്ടു സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗേഷൻ ഓഫ് സൌത്ത് വെസ്റ്റ് ഫ്ലോറിഡക്ക് വേണ്ടി സെക്രട്ടറി സഞ്ജയ് കുര്യൻ പറഞ്ഞു.

താമ്പയില്‍ നിന്ന്‌ 120 മൈലോളം അകലെയാണ്‌ നേപ്പിള്‍സ്‌. കുറച്ച്‌ ഇന്ത്യക്കാരും, ഐ.ടിമേഘലയുമായി ബന്ധപ്പെട്ട കുറെ ക്രിസ്തീയ വിശ്വാസികളുമാണ്‌ ഇവിടെയുള്ള ദക്ഷിണേഷ്യക്കാര്‍. തിരക്ക്‌ കുറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഫ്‌ളോറിഡയിലെ നേപ്പിള്‍സ്‌.

എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 8.30-ന് വിശുദ്ധ കുർബാന ആരംഭിക്കും. കഴിഞ്ഞ രണ്ട് മാസങ്ങളിലുമായി രണ്ടു സര്‍വീസുകള്‍ ഇതിനകം അവിടെ നടത്തിയിരുന്നു. 35 മൈല്‍ അകലെ ഫോര്‍ട്ട്‌ മയേഴ്‌സില്‍ നിന്നും, സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്ക് ഇത് ഒരനുഗ്രഹമാണ് .

പള്ളിയുടെ വിലാസം: 2425 റിവേഴ്‌സ്‌ റോഡ്‌, ഫ്‌ളോറിഡ 34120

Saint Paul Antiochian Orthodox Church, 2425 Rivers Road, Naples, FL 34120

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം 770-310-9050