മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ നവീകരിച്ച വാർഡ് ഉദ്ഘാടനം ചെയ്തു

medical_mission

 

കുന്നംകുളം∙ അടുപ്പുട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ നവീകരിച്ച ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് വാർഡ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൂദാശ ചെയ്തു. ഉദ്ഘാടനവും ബാവാ നിർവഹിച്ചു. പുതിയ ബ്ലോക്കിൽ സ്ഥാപിച്ച ലിഫ്റ്റും രോഗ നിർണയത്തിനുള്ള ആധുനിക ഉപകരണങ്ങളും രോഗികൾക്കുള്ള മുറികളും ബാവാ ആശിർവദിച്ചു.